തൃശ്ശൂർ : തൃശ്ശൂർ കാഞ്ഞിരക്കോട് മരത്തിന്റെ ചില്ലകൾ വെട്ടുന്നതിനിടെ വീണ യുവാവ് മരിച്ചു. തോട്ടുപാലം ആലത്തൂർ മനപ്പടി കുട്ടപ്പന്റെ മകൻ വിഷ്ണുവാണ് (33) മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരം വെട്ടുന്ന പണിക്കിടെയാണ് അപകടമുണ്ടായത്. ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.