ഇടുക്കി : ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ടിൻ്റെ സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മതിലിടിഞ്ഞ് ഒരു മണിക്കൂറോളം ഇവർ മണ്ണിനടിയിൽ പെട്ടതായാണ് വിവരം. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.കല്ലും മണ്ണും ഉൾപ്പെടെയാണ് തൊഴിലാളികൾക്കുമേൽ പതിച്ചതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് നടന്നത് അനധികൃത നിർമ്മാണമാണ പ്രവർത്തനമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ജനുവരിയിൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. അത് ലംഘിച്ചു കൊണ്ട് നടന്ന നിർമ്മാണ പ്രവർത്തനമാണ് അപകടത്തിൽ എത്തിയത്.