ആലപ്പുഴ : വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ അനിൽകുമാറാണ് (45) മരിച്ചത്.
കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10ഓടെയാണ് അപകടം ഉണ്ടായത്.വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു.
കരുവാറ്റ സെക്ഷൻ ഓഫീസിന്റെപരിധിയിലെ കരാർ ജീവനക്കാരനാണ് അനിൽകുമാർ.