എം സി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം |Accident

ബസിന്‍റെ മുൻഭാഗം തകർന്നിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.
accident
Published on

തിരുവനന്തപുരം : തമ്പാനൂരിൽ നിന്നും മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം.ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് നിസാര പരിക്കേറ്റു.

ബസിന്‍റെ മുൻഭാഗം തകർന്നിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. എയർബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ലോഡിങ് തൊഴിലാളികളും ചേർന്ന് തകർന്ന വാഹനം റോഡ് സൈഡിലേക്ക് വലിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com