മലപ്പുറം : തിരൂരിൽ ഒന്നാം ക്ലാസുകാരിയെ സ്‌കൂളിനകത്ത് കാറിടിച്ചു. കഴിഞ്ഞ ജൂലൈ 31നാണ് സംഭവം. തിരൂർ എം ഇ എസ് സെൻട്രൽ സ്‌കൂൾ അധികൃതർ വിവരം മറച്ചുവച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതിപ്പെട്ടത്. (Accident inside school in Malappuram)
കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ല എങ്കിലും കുട്ടി വലിയ മാനസിക വിഷമത്തിൽ ആണെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.