തിരുവനന്തപുരം : തലസ്ഥാനത്ത് വാഹനാപകടത്തിൽ 6 പേർക്ക് പരിക്ക്. റോഡിലെ വെള്ളക്കെട്ട് കണ്ടപ്പോൾ കാർ വെട്ടിച്ചു മാറ്റുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. (Accident in Trivandrum)
വാഹനം ഓടിച്ചിരുന്ന യുവാവിനുൾപ്പെടെയാണ് പരിക്കേറ്റത്. വിദ്യാർഥിനികളായ നാല് പേരും ഇക്കൂട്ടത്തിലുണ്ട്. കാർ തകർന്നു. തലയ്ക്കും കൈക്കും ഇവർക്ക് പരിക്കേറ്റു. ഇത് ഗുരുതരമല്ല.