തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇതിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു. (Accident in Trivandrum)
നാല് പേരെ വർക്കല താലൂക്ക് ആശുപത്രിയിലേക്കും രണ്ടു പേരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമാണ്.