തൃശൂർ : പിക്കപ്പ് വാനിലേക്ക് മറ്റൊരു വാഹനവും ഇടിച്ച് കയറി അപകടമുണ്ടായി. തൃശൂർ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിലാണ് സംഭവം. പുലർച്ചെ മൂന്നരയോടെ അപകടമുണ്ടായത് ടയർ പഞ്ചറായതിനെ തുടർന്ന് ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ്. (Accident in Thrissur)
മറ്റൊരു വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിപ്പോയി. ഫയർഫോഴ്സും പീച്ചി പൊലീസും ഹൈവേ റിക്കവറി വിഭാഗത്തിന്റെ ക്രെയിനും എത്തിയാണ് ശ്രമകരമായ ദൗത്യത്തിന് ശേഷം നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ രക്ഷപ്പെടുത്തിയത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.