കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം | Accident

റോഡിലേക്ക് തെറിച്ചു വീണയാളെ ആശുപത്രിയിൽ എത്തിച്ചു
കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം | Accident
Updated on

കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസ്സും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ - പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.(Accident in Kottayam after school bus and Sabarimala pilgrims' bus collide )

കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്, സ്കൂൾ ബസ്സിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് 4 കുട്ടികളും ഒരു ആയയും മാത്രമാണ് സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നത്.കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കുകളില്ല എന്നത് ആശ്വാസകരമായി.

കൂട്ടിയിടിയെ തുടർന്ന് തീർത്ഥാടകരുടെ ബസ്സിലുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇദ്ദേഹത്തെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com