കളമശ്ശേരിയിലെ അപകടം ; പല ട്രെയിനുകളും വൈകിയോടുന്നു | Kalamassery Train Accident

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി.
TRAIN ACCIDENT

കൊച്ചി : കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെത്തുടര്‍ന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകും.വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി. നിയന്ത്രണം തുടര്‍ന്നാല്‍ തെക്കന്‍ കേരളത്തിലെ ഗതാഗതത്തെ വരും മണിക്കൂറുകളില്‍ ബാധിക്കും.

വൈകിയോടുന്ന ചില ട്രെയിനുകള്‍....

  • എറണാകുളം-ബെംഗളൂരു വന്ദേഭാരത്( രണ്ടുമണിക്കൂറോളം)

  • മംഗളൂരൂ-തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്( ഒരുമണിക്കൂറും 25 മിനിറ്റും)

  • കന്യാകുമാരി- പൂണെ എക്‌സ്പ്രസ്( മൂന്നുമണിക്കൂറും 25 മിനിറ്റും)

  • ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍(രണ്ടുമണിക്കൂര്‍)

  • എറണാകുളം-ഷൊര്‍ണൂര്‍ മെമു( 52 മിനിറ്റ്)

  • മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍(ഒരുമണിക്കൂറും 18 മിനിറ്റും)

  • തിരുവനന്തപുരം-യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ്(രണ്ടരമണിക്കൂര്‍)

  • ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്(ഒരുമണിക്കൂറും 44 മിനിറ്റും)

  • കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു( രണ്ടുമണിക്കൂര്‍)

  • കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി(ഒരുമണിക്കൂറും 22 മിനിറ്റും)

  • വെള്ളിയാഴ്ച വൈകീട്ടാണ് കളമശ്ശേരിയില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി വൈദ്യുതിപോസ്റ്റിലിടിച്ചത്. ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.

Related Stories

No stories found.
Times Kerala
timeskerala.com