Kerala
Accident : ആലപ്പുഴയിൽ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു : 5 പേർക്ക് പരിക്ക്
ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ, മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന അനീഷ്, വിഷ്ണു, രാംഘോഷ്, ശ്യാംലാൽ എന്നിവർക്ക് പരിക്കേറ്റു
ആലപ്പുഴ : ഒന്നിന് പിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ച് ആലപ്പുഴയിൽ അപകടം. 5 പേർക്ക് അപകടത്തിൽ പരിക്കേറ്റു. സ്വകാര്യ ബസിന് പിന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ ലോറി ഇടിക്കുകയായിരുന്നു.(Accident in Alappuzha)
തുടർന്ന് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ടു. ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ, മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന അനീഷ്, വിഷ്ണു, രാംഘോഷ്, ശ്യാംലാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.