പാലക്കാട്: കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ യുവാവിനറെ കൈ കുടുങ്ങി അപകടം. പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് ചുങ്കത്ത് ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കല്ലടിക്കോട് ചുങ്കത്ത് കരിമ്പ് ജ്യൂസ് കട നടത്തുന്ന മണിയുടെ കൈ ജ്യൂസ് അടിക്കുന്നതിനിടെ മെഷീനിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും മണിയുടെ കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വേര്‍പ്പെടുത്താനായില്ല. തുടര്‍ന്ന് കട്ടര്‍ സ്ഥലത്തെത്തിച്ച് കരിമ്പ് ജ്യൂസ് അടിക്കുന്ന മെഷീൻ മുറിച്ചു മാറ്റിയാണ് കൈ പുറത്തെടുത്തത്. സംഭവം കല്ലടിക്കോട് മേലെ പയ്യാനി സ്വദേശിയാണ് മണി. കൈക്ക് പരിക്കേറ്റ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.