
തിരുവനന്തപുരം: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വർക്കല ചെറുകുന്നം സ്വദേശി മുഹമ്മദ് റാസി(25) ആണ് മരണപ്പെട്ടത്. അപകടത്തിൽ അഭിജിത്ത്, അമൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.എതിർദിശയിലെ ബൈക്കിൽ വന്ന അഭിമന്യു എന്ന യുവാവിനും അപകടത്തിൽ പരിക്കേറ്റു.