
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. (Car Accident)
രാവിലെ ആറരയോടെ കിന്‍ഫ്രക്ക് മുന്നിലെ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. അടൂരേക്ക് പോയ കാറും വിമാനത്താവളത്തിന്റെ ഭാഗത്തേയ്ക്ക് വന്ന കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.