Accident : തലസ്ഥാനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു : 17കാരന് ദാരുണാന്ത്യം, 5 പേർ പരിക്കേറ്റ് ആശുപത്രിയിൽ

മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ 17കാരനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Accident : തലസ്ഥാനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു : 17കാരന് ദാരുണാന്ത്യം, 5 പേർ പരിക്കേറ്റ് ആശുപത്രിയിൽ
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 17കാരന് അപകടത്തിൽ ജീവൻ നഷ്ടമായി. മരിച്ചത് ആദർശ് ആണ്. കാഞ്ഞിരംകുളം ചാവടി ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്.(Accident death in Trivandrum)

മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ 17കാരനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, രാത്രി പത്തോടെ മരണം സംഭവിച്ചു. കുട്ടി പ്ലസ്‌ടു പഠനം കഴിഞ്ഞ് തുടർപഠനം കാത്തിരിക്കുകയായിരുന്നു.

മൂന്നു പേരുമായി പോയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവർ പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com