തിരുവനന്തപുരം : കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ റേസിങ്ങിനിടെ അപകടമുണ്ടായി ഒരാൾക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ ടെക്‌നോപാർക്കിന് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത് ബാലരാമപുരം സ്വദേശി ഷിബിൻ ആണ്.(Accident death in Trivandrum )
ഒരു യുവതിയടക്കം രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ഥാർ വാഹനം തൂണിൽ ഇടിച്ച് കയറുകയായിരുന്നു. വാഹനം അമിത വേഗത്തിൽ ആയിരുന്നു. വാഹനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
രജനീഷ് (27), ഷിബിൻ (28), കിരൺ (29), അഖില (28), ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും വിവരമുണ്ട്.