തിരുവനന്തപുരം : വർക്കലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മരിച്ചത് വിജയൻ എന്ന 78കാരനാണ്.(Accident death in Trivandrum)
ഇദ്ദേഹം റിട്ടയേർഡ് റെയിൽവേ സീനിയര്‍ സെക്ഷണൽ എൻജിനീയർ ആയിരുന്നു. വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ സ്വകാര്യ ബസ് മറികടക്കാൻ ശ്രമിക്കുകയും വാഹനത്തിൽ തട്ടുകയുമായിരുന്നു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.