തൃശൂർ : നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും ബസിനടിയിലേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം. ദേശീയപാത ആമ്പല്ലൂരിലാണ് സംഭവം. ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. (Accident death in Thrissur)
ഇവർക്ക് 45 വയസായിരുന്നു. അപകടം ഉണ്ടായത് ഇന്ന് രാവിലെ 7.30ഓടെയാണ്. സിജി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് ദുരന്തം.
ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും, തെറിച്ച് വീണ ഇവരുടെ തലയിൽ ബസിൻ്റെ പിൻചക്രം ഇടിക്കുകയുമായിരുന്നു. ഇവരെ പുറത്തെടുത്തത് ബസ് പുറകിലേക്ക് എടുത്താണ്.