പാലക്കാട് : സ്‌കൂളിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം.(Accident death in Palakkad)
ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന നഫീസത്ത് മിസ്‌രിയ ആണ് മരിച്ചത്.
പാലക്കാട്-പൊള്ളാച്ചി പാതയിൽ വച്ചായിരുന്നു അപകടം.