മലപ്പുറം : കുറ്റിപ്പുറം ദേശീയപാത 66 പെരുമ്പറമ്പിൽ ഇന്ന് പുലർച്ചെ വാഹനാപകടമുണ്ടായി. 2 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓട്ടോറിക്ഷയും ഫോർച്ചുണറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം.(Accident death in Malappuram)
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എടച്ചലം സ്വദേശി റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ്.