കൊല്ലം : ദേശീയ പാതയിൽ വലിയകുളങ്ങരയിൽ ഉത്രാടപ്പുലരിയിൽ പൊലിഞ്ഞത് 3 ജീവനുകളാണ്. പ്രിൻസും 2 മക്കളുമാണ് മരിച്ചത്. ഭാര്യയും മൂത്ത മകളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. (Accident death in Kollam)
ബന്ധുവിനെ വിമാനത്താവളത്തിൽ ആക്കിയതിന് ശേഷം തിരികെ വരികയായിരുന്നു അവർ. വീട്ടിലെത്താൻ 25 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് ദുരന്തം അവരെ കശക്കിയെറിഞ്ഞത്.