കാസർഗോഡ് : തലപ്പാടിയിൽ നിയന്ത്രണം നഷ്‌ടമായ കർണാടക ആർ ടി സി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്ത് നിന്നവരുടെ പുറത്തേക്കും ഇടിച്ചു കയറിയുണ്ടായ പകടത്തിൽ മരണസംഖ്യ 6 ആയി. കാസർഗോഡ്-കർണാടക അതിർത്തിയിലാണ് സംഭവം. (Accident death in Kasaragod)
ഓട്ടോയിൽ ഉണ്ടായിരുന്ന 6 പേർക്കാണ് ജീവൻ നഷ്ടമായത്. ഓട്ടോഡ്രൈവർ ഹൈദർ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്ന എന്നിവർ മരിച്ചതായാണ് വിവരം. സാരമായി പരിക്കേറ്റ 2 പേരെ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവർ അവിടെ ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം ഓട്ടോയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിർത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചു കയറി. ബസിൽ ഉണ്ടായിരുന്നവർക്കും പരിക്കുണ്ട്. സർവ്വീസ് റോഡിലൂടെ പോകേണ്ട മംഗലാപുരത്തേക്ക് പോയ ബസ്, അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇതിൻ്റെ ടയറുകളും തേഞ്ഞു തീർന്ന അവസ്ഥയിൽ ആയിരുന്നു.