കാസർഗോഡ് : തലപ്പാടിയിൽ വൻ വാഹനാപകടം. കാസർഗോഡ്-കർണാടക അതിർത്തിയിലാണ് സംഭവം. അമിത വേഗത്തിൽ എത്തിയ കർണാടക ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. (Accident death in Kasaragod )
അപകടത്തിൽ 5 പേർ മരിച്ചു. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകടകാരണം എന്നാണ് വിവരം.ഓട്ടോ ഡ്രൈവർ അലി, ലക്ഷ്മി, ആയിഷ, ഹസീന, ഖദീജ എന്നിവരാണ് മരിച്ചത്.
കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ് മരിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. ബസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ബസ് നിർത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോയിലും ഇടിച്ചു. ഇതിൽ ഉണ്ടായിരുന്ന ഡ്രൈവറും 10 വയസുകാരിയും മരിച്ചു. കൂടാതെ ബസ് കാത്തിരുന്ന ലക്ഷ്മി എന്ന സ്ത്രീയടക്കം 3 സ്ത്രീകളും മരണപ്പെട്ടു.