തിരുവനന്തപുരം : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങലിലാണ് സംഭവം. കടയ്ക്കാവൂർ സ്വദേശിയായ ദീപു മോഹനൻ എന്ന 45കാരനാണ് മരിച്ചത്. (Accident death in Attingal)
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയാണ്.