

തിരുവനന്തപുരം: പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വനിതാ സിവില്‍ എക്സൈസ് ഓഫീസർ മരിച്ചു. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായ ഷാനിദയാണ് മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി 11ന് ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ പാറ്റൂർ – ജനറല്‍ ആശുപത്രി റോഡിലെ ഡിവൈഡറില്‍ ഇടിച്ചിരുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളജ് ഭാഗങ്ങളില്‍ നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഷാനിദയെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.