എറണാകുളം : തമിഴ്‌നാട്ടിൽ വാഹനപകടത്തിൽ മലയാളി നർത്തകി മരിച്ചു. കടലൂർ ചിദംബരം അമ്മപെട്ടൈ ബൈപാസിലാണ് അപകടം ഉണ്ടായത്. എറണാകുളം സ്വദേശിയായ ഗൗരി നന്ദ എന്ന 20കാരിയാണ് മരിച്ചത്.(Accident claims the life of a Malayali dancer in Tamil Nadu)
എട്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ശനിയാഴ്ച്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റത് എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവർക്കാണ്. ഇവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഗൗരി നന്ദ മരിച്ചു. അണ്ണാമലൈ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.