തൃശൂര്‍ : തൃശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കുണ്ടന്നൂർ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കുന്നംകുളം ഭാഗത്തു നിന്നുവരികയായിരുന്ന കാർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കാർ യാത്രികനായ മന്നലാംകുന്ന് സ്വദേശി അബ്‌ദുൾ റഹ്‌മാനെ (56) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ പരിസരത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിലും ഇടിച്ചു.