ആലപ്പുഴ : ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്.
ചെട്ടികുളങ്ങര അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പിനിടെയാണ് അപകടം. ആറ്റില്‍വീണ ഒരാളെ രക്ഷപ്പെടുത്തി.
ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.