എറണാകുളം : മൂവാറ്റുപുഴയ്ക്കടുത്ത് കെടാതിയിൽ പള്ളിയിൽ ആചാരവെടിക്കായി കതിന നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കെടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെടിമരുന്ന് നിറയ്ക്കുന്ന ജോലിയിലുണ്ടായിരുന്ന രവിയാണ് മരിച്ചത്.(Accident blast in Muvattupuzha, One dead)
പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടിനായി കതിനകളിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. വെടിക്കെട്ട് കരാറുകാരനായ ജയിംസിന് സ്ഫോടനത്തിൽ എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റു.
ഇദ്ദേഹത്തെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് പള്ളിക്കുള്ളിൽ കുർബാന നടക്കുകയായിരുന്നു.