
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ചു. ബാലുശ്ശേരി ചേളന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ഉണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റത്.കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ നിന്ന് മരം കയറ്റി വരികയായിരുന്ന ബൊലേറൊ പിക്കപ്പിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.