
തിരുവന്തപുരം: ബലിതർപ്പണത്തിനിടെ വർക്കല പാപനാശനത്ത് അപകടം(Papanasanam Accident). ബലിതർപ്പണത്തിനിടെ 5 പേര് തിരയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി.
ലൈഫ് ഗാർഡും വോളന്റിയർമാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം കടൽ പ്രക്ഷുബ്ദമായതിനാൽ ബലിതർപ്പണത്തിനായി തയ്യാറാക്കിയ പന്തൽ വരെ തിരമാലകൾ എത്തിയിരുന്നു. അപകടത്തെ തുടർന്ന് കടലിൽ ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.