കണ്ണൂർ : കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.(Accident at oil drilling facility in Kuwait, Kannur native dies tragically)
കുവൈത്തിലെ എണ്ണ മേഖലയിൽ ഏതാനും ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ മലയാളി മരണമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ തൊഴിലാളികളായിരുന്നു.