

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ചത് അനുമതിയില്ലാതെ എന്ന് കൊച്ചി കോർപ്പറേഷൻ. പരിപാടിക്ക് വിനോദ നികുതി അടച്ചില്ല എന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈനിൽ ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ എം.അനിൽകുമാർ വ്യക്തമാക്കി.
അതേസമയം കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഉമാ തോമസിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി. പറയുന്ന കാര്യങ്ങളോട് ഉമാ തോമസ് എം എൽ എ പ്രതികരിക്കുന്നുണ്ട് എന്നും സെഡേഷൻ്റെ അളവ് കുറച്ചു എന്നുമാണ് റിപ്പോർട്ട്. മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് പുറത്തിറക്കി.
എക്സ്റയിൽ നേരിയ പുരോഗതി ഉണ്ട്. ശ്വാസകോശത്തിലെ ഇൻഫെക്ഷൻ ആണ് വെല്ലുവിളി, വെൻ്റിലേറ്ററിൽ തന്നെ തുടരും, ഗുരുതരാവസ്ഥയിൽ നിന്ന് മാറി എന്ന് പറയാൻ ആകില്ല,