
കൊല്ലം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. റെയിൽ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടിയ മരത്തിന് തീപിടിച്ചു. ഇതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.
മരം മുറിച്ച് നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെയാണ് പെരുമഴ പെയ്യുന്നത്. കേരളത്തിൽ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.