വാഹനാപകടം; മലപ്പുറത്ത് നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം | Accident

കുട്ടിക്കൊപ്പം മുറ്റത്തു നിന്ന സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
accident
Updated on

മലപ്പുറം: വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടയിൽ നാലുവയസുകാരിയുടെ ദേഹത്തേക്ക് ഇടിച്ചുകയറി(Accident). മലപ്പുറം എടപ്പാളിൽ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് ദാരുണാന്ത്യം ഉണ്ടായത്.

കുട്ടിക്കൊപ്പം മുറ്റത്തു നിന്ന സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമല്ല. കാർ അമിത വേഗത്തിലാണ് പുറകിലേക്ക് വന്നതെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com