സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് |Education bandh

കരിങ്കൊടി കണ്ടപ്പോൾ ശിവൻകുട്ടിയുടെ മനസ്സില്‍ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നു.
AVBP Bandh
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിക്കുന്നത്.

എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത്.കരിങ്കൊടി കണ്ടപ്പോൾ ശിവൻകുട്ടിയുടെ മനസ്സില്‍ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നു. ചായ കുടിക്കാൻ വന്ന എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയെ എസ്എഫ്ഐ ക്രിമിനലുകൾ ആക്രമിച്ചു.

ഇതിന് ഉദാഹരമായാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു.അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പൊലീസ് ചെയ്യുന്നത്.

ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

Related Stories

No stories found.
Times Kerala
timeskerala.com