പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചു: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി അനുമോദിച്ച് ABVP പ്രവർത്തകർ | ABVP

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് അവർ പറഞ്ഞു
ABVP workers congratulate V Sivankutty at his office
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകർ അനുമോദിച്ചു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.(ABVP workers congratulate V Sivankutty at his office)

വ്യാഴാഴ്ചയാണ് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രിയെ അഭിനന്ദിച്ചത്. പിഎം ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയായത് തങ്ങളുടെ സമര വിജയമാണെന്നും എബിവിപി അവകാശപ്പെട്ടു.

എബിവിപി നിലപാട്

ഇടതു-വലതു പ്രസ്ഥാനങ്ങളുടെ എതിർപ്പുകൾ മുഖവിലക്കെടുക്കാതെ പിഎം ശ്രീയുടെ ഭാഗമായതുമൂലം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു.

ഏപ്രിൽ 18-ന് വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടപ്പോൾ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് സിപിഐയുടെ എതിർപ്പുകൊണ്ട് മാത്രമാണ് ഒപ്പുവെക്കാത്തതെന്നും തനിക്ക് താത്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നുവെന്ന് എബിവിപി ആരോപിച്ചു.

പിന്നീട് ഒപ്പുവെക്കാത്തതിനെത്തുടർന്ന് എബിവിപി സമരവുമായി മുന്നോട്ട് പോയി. പദ്ധതിയിൽ ഒപ്പുവെച്ച ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചതെന്നും ഇ.യു. ഈശ്വർ കൂട്ടിച്ചേർത്തു. സിപിഐയും പ്രതിപക്ഷവും മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപിച്ച് ശക്തമായ വിമർശനം ഉയർത്തുന്നതിനിടെയാണ് എബിവിപിയുടെ ഈ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com