
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി (ABVP). സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം തങ്ങളുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് സമരമെന്ന് എബിവിപി സംസ്ഥാന നേതൃത്വം അറിയിച്ചു(abvp strike tomorrow in kerala).
പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയില്‍ അറിയിച്ചു.
ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയില്‍ തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പോലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നും സംഘടന ആരോപിച്ചു.