തിരുവനന്തപുരം : മാധ്യമങ്ങളെ കണ്ട് അബിൻ വർക്കി. തനിക്ക് കേരളത്തിൽ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Abin Varkey to the Media)
അബിൻ വർക്കിയുടെ പ്രതികരണം വാർത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട് എന്നും, കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ സെക്രട്ടറി ആകാൻ താൽപര്യമില്ല എന്ന് സൂചിപ്പിച്ച അദ്ദേഹം അതൃപ്തി പരസ്യമാക്കി കൊണ്ടാണ് സംസാരിച്ചത്.
വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും, ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും പറഞ്ഞ അദ്ദേഹം, പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.