Abin Varkey : 'അബിൻ വർക്കിയും ചാണ്ടി ഉമ്മനും ഞങ്ങളുടെ യുവതയാണ്, അവരാരും മതം പറഞ്ഞ് കളിക്കാറില്ല, സഭ കൈവിടില്ല': പിന്തുണയുമായി ഓർത്തഡോക്സ് സഭ

പല വിധത്തിലുമുള്ള അവഗണന സഭ നേരിടുന്നുണ്ടെന്നും, സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും അവരെ തഴയാം ഒരു ചിന്തയുണ്ട് എന്നും വിമർശിച്ച അദ്ദേഹം, മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ല എന്നും വ്യക്തമാക്കി.
Abin Varkey : 'അബിൻ വർക്കിയും ചാണ്ടി ഉമ്മനും ഞങ്ങളുടെ യുവതയാണ്, അവരാരും മതം പറഞ്ഞ് കളിക്കാറില്ല, സഭ കൈവിടില്ല': പിന്തുണയുമായി ഓർത്തഡോക്സ് സഭ
Published on

തിരുവനന്തപുരം : അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും പിന്തുണച്ച് ഓർത്തഡോക്സ് സഭ. കെ പി സി സി പുനഃസംഘടനയിലാണ് സഭയുടെ പ്രതികരണം. ഇരുവരും സഭയുടെ മക്കളാണെന്നും, അവർ സഭയുടെ യുവതയാണെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. (Abin Varkey and Chandy Oommen )

സഭ അവരെ ഒരിക്കലും കൈവിടില്ല എന്നും, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലങ്കര സഭയ്ക്ക് എല്ലാ കാലത്തും കരുത്തുറ്റ നേതാക്കൾ ഉണ്ടായിട്ടുണ്ടെന്നും, വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പല വിധത്തിലുമുള്ള അവഗണന സഭ നേരിടുന്നുണ്ടെന്നും, സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും അവരെ തഴയാം ഒരു ചിന്തയുണ്ട് എന്നും വിമർശിച്ച അദ്ദേഹം, മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ല എന്നും വ്യക്തമാക്കി. അബിൻ വർക്കിയും ചാണ്ടി ഉമ്മനും മതം വച്ച് കളിക്കാരില്ല എന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com