കൊച്ചി : ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മദനിക്ക് കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ കഴിയുന്ന മദനിയെ തുടർച്ചയായി സി ടി -ഡോപ്ളർ സ്‌കാനുകൾക്കും എക്കോ, ഇസിജി, എക്സറേ, വിവിധ രക്ത പരിശോധനകൾ എന്നിവക്ക് വിധേയമാക്കി. പക്ഷാഘാതം ശരീരത്തിൻ്റെ അവയവങ്ങളെ കാര്യമായി ബാധിച്ചില്ലെങ്കിലും ചില അവയവങ്ങളിൽ നേരിയ തോതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.