കോഴിക്കോട് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിൻ്റെ കേസിലെ സുപ്രീംകോടതി വിധി ആശ്വാസം നൽകുന്നതാണ് എന്ന് പറഞ്ഞ് റഹീം നിയമസഹായ സമിതി. (Abdul Rahim's release case)
ഇവർ കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. ശിക്ഷാനടപടികൾ പൂർത്തിയാക്കുന്ന റഹീം മെയ് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
കേസിൽ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് ഇന്നലെ സുപ്രീംകോടതി തള്ളിയത്. ഇതോടെ റഹീമിനെതിരെ ഇനി മറ്റു നടപടികൾ ഉണ്ടാകില്ല.