
പ്രമേഹ രോഗികള്‍ക്കൊരു ശുഭവാര്‍ത്തയുമായെത്തിരിക്കുകയാണ് ലോകത്തെ മുന്‍നിര ഹെല്‍ത്ത് കെയര്‍ കമ്പനി അബോട്ട്. ഗ്ലൂക്കോസ് മോണിറ്ററിങ്ങിനുള്ള ഫ്രീ സ്‌റ്റൈല്‍ ലിബ്രേ സെന്‍സര്‍ നിരയിലെ പുതിയ താരമായ ഫ്രീ സ്‌റ്റൈല്‍ ലിബ്ര ടു പ്ലസ്. ഓപ്ഷനല്‍ അലാമോടു കൂടിയ ലിബ്രെ ടു പ്ലസ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയുടെ റീഡിങ്ങ് ഓരോ മിനിറ്റിലും അവരുടെ സ്മാര്‍ട്ട് ഫോണിലേക്ക് അയയ്ക്കുന്നു. ഗ്ലൂക്കോസ് നില അസാധാരണമായി ഉയരുകയോ താഴുകയോ ചെയ്താല്‍ ഫോണിലേക്ക് അലേര്‍ട്ട് വരുകയും ഉടന്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തോളിനു താഴെ കയ്യുടെ പിന്‍ഭാഗത്തു ധരിക്കാവുന്ന ഈ സെന്‍സര്‍ പ്രമേഹത്തെ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും എളുപ്പത്തിലും കൈകാര്യം ചെയ്യാന്‍ രോഗികളെ സജ്ജരാക്കുന്നു.
101 ദശലക്ഷം പ്രമേഹ രോഗികളുള്ള ഇന്ത്യ പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ്. അതുകൊണ്ടുതന്നെ, ആത്മവിശ്വാസത്തോടെ മുന്‍കരുതലെടുത്ത് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍, എളുപ്പം ലഭ്യമാകുന്നതും തുടര്‍ച്ചയായി ഗ്ലൂക്കോസ് റീഡിങ് ലഭിക്കുന്നതുമായ ഗ്ലൂക്കോസ് മോണിറ്ററുകളുടെ ആവശ്യകതയുണ്ട്. കാരണം പ്രമേഹം സങ്കീര്‍ണമാകുന്നതു തടയാന്‍ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ നിരീക്ഷണവും വേണം.
''ലോകമെമ്പാടുമുള്ള ഏഴുപതു ലക്ഷത്തിലധികം ആളുകള്‍ പ്രമേഹത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ അബോട്ടിന്റെ ഫ്രീസ്‌റ്റൈല്‍ ലിബ്രെ സാങ്കേതിക വിദ്യ സഹായിച്ചിട്ടുണ്ട്. പ്രമേഹ രോഗികളുടെ ജീവിതത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ പര്യാപ്തമായ ഈ നൂതനാശയം ഇന്ത്യയില്‍ അവതരിപ്പിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രമേഹത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ ഇതിനു കഴിയും. ഫ്രീസ്‌റ്റൈല്‍ ലിബ്രെ ടു പ്ലസ് കൃത്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും കൃത്യവും വിശ്വസനീയവുമായ ഗ്ലൂക്കോസ് റീഡിങ്ങുകള്‍ ഉറപ്പാക്കുന്നതുമാണ്. ദിനംപ്രതി വിരല്‍ത്തുമ്പില്‍നിന്നു രക്തമെടുത്തു പരിശോധിക്കാതെ തന്നെ കൃത്യമായ ഗ്ലൂക്കോസ് നില അറിയാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഇത് യഥാസമയം കൃത്യമായ തീരുമാനങ്ങളെടുക്കാനും ആളുകളെ സഹായിക്കുന്നു.'' - അബോട്ടിലെ ഡയബറ്റിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏഷ്യാ പസഫിക് റീജണല്‍ മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ര്‍ ഡോ. കെന്നത്ത് ലീ പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 43 ശതമാനം വരെയും എച്ച്ബിഎവണ്‍സി ലെവല്‍ 0.9% മുതല്‍ 1.5% വരെയും കുറയ്ക്കാന്‍ ഫ്രീസ്‌റ്റൈല്‍ ലിബ്രെ സാങ്കേതികവിദ്യ സഹായിക്കുമെന്നും അതുവഴി പതിവ് ആശുപത്രി സന്ദര്‍ശനങ്ങള്‍ 66 ശതമാനം വരെ കുറയ്ക്കാനാവുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ടൈപ് 1 പ്രമേഹമുള്ളവരില്‍ കഠിനമായ ഹൈപ്പോഗ്ലൈസീമിയയെ തുടര്‍ന്നുള്ള ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 78% കുറയ്ക്കാനും ഇതു സഹായിക്കും. ഇന്‍സുലിന്‍ ചികില്‍സയെടുക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ പക്ഷാഘാതം, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റു സങ്കീര്‍ണതകള്‍ എന്നിവ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത 44% കുറയ്ക്കാനും ഈ സാങ്കേതിക വിദ്യ ഉപകരിക്കും. പ്രമേഹ രോഗികളെ പരിചരിക്കുന്നവര്‍ക്ക് തത്സമയ വിവരങ്ങളും മുന്നറിയിപ്പുകളും ലഭിക്കുന്നതിനാല്‍ രോഗിയുടെ നില ഗുരുതരമാകുന്നതിനു മുന്‍പു തന്നെ ഉചിതമായ തീരുമാനമെടുക്കാനും അതു നടപ്പിലാക്കാനും അവസരം ലഭിക്കും.
15 ദിവസം വരെ ലിബ്രെ 2 പ്ലസ് സെന്‍സര്‍ കൈയുടെ പിന്‍ഭാഗത്ത് ധരിക്കാം. ഫോണ്‍ ഉപയോഗിച്ച് ക്വിക്ക് സ്‌കാന്‍ വഴി ഇതിനെ ആക്ടിവേറ്റ് ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍, ബ്ലൂടൂത്ത് എന്നിവ വഴിയാണ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയുടെ റീഡിങ്ങ് ഇത് ഫോണിലേക്ക് അയയ്ക്കുന്നത്. അതുകൊണ്ട് വിരല്‍ത്തുമ്പില്‍ മുറിവുണ്ടാക്കാതെ ശരീരത്തിലെ തല്‍സമയം ഗ്ലൂക്കോസ് നില, രോഗചരിത്രം, തുടങ്ങിയവ മനസ്സിലാക്കാം. രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഇതു വളരെയധികം സഹായകമാണ്. മാത്രമല്ല, ഗ്ലൂക്കോസ് നിലയില്‍ അപകടകരമായ മാറ്റങ്ങളുണ്ടായാല്‍ അറിയാന്‍ അലാം സജ്ജീകരിക്കാം. ഇതുകൂടാതെ, ഫ്രീ സ്‌റ്റൈല്‍ ലിബ്രെ ലിങ്ക് ഉപയോഗിക്കുന്നവര്‍ക്ക് ഫ്രീ സ്‌റ്റൈല്‍ ലിബ്രെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ഡിജിറ്റല്‍ ഹെല്‍ത്ത് ടൂളുകളായ ലിബ്രെ വ്യൂ, ലിബ്രെ ലിങ്ക് അപ് എന്നിവ വഴി ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയുമാകാം.
ലിബ്രെ വ്യൂ സുരക്ഷിതവും ക്ലൗഡ് അധിഷ്ഠിതവുമായ പ്രമേഹ നിയന്ത്രണ സംവിധാനമാണ്. ഈ പ്ലാറ്റ്‌ഫോമിലൂടെ രോഗിക്ക് ആരോഗ്യവിദഗ്ധരുമായി പ്രമേഹസംബന്ധമായ സംശയങ്ങള്‍ പങ്കുവയ്ക്കാനും യഥാസമയം കൃത്യമായ പരിഹാരം തേടാനും സാധിക്കും. പ്രമേഹരോഗികളായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും പ്രമേഹരോഗികളെ പരിചരിക്കുന്നവര്‍ക്കും വേണ്ടിയുള്ള ആപ്പാണ് ലിബ്രെലിങ്ക്അപ്. ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രമേഹബാധിതരായ കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ വയോധികരുടെയോ രോഗ ചരിത്രവും പ്രവണതകളും എളുപ്പം പരിശോധിക്കാം.
''സാങ്കേതിക വിദ്യയുടെ കരുത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴും വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ അതെത്രത്തോളം ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. അമ്മ ഒറ്റയ്ക്കാകുമ്പോഴോ, രാത്രികാലത്തോ അവരുടെ ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി കുറയുമോയെന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. ഫ്രീസ്‌റ്റൈല്‍ ലിബ്രെ 2 പ്ലസിന്റെ ഉപയോഗം ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. കൃത്യമായ തത്സമയ അപ്‌ഡേറ്റുകള്‍, അലേര്‍ട്ടുകള്‍, ട്രെന്‍ഡ് ട്രാക്ക് കപ്പാസിറ്റി എന്നിവ വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന ഉറപ്പോടെ എനിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നുണ്ട്. അമ്മയ്ക്കും ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യവും അനുഭവപ്പെടുന്നുണ്ട്. ആ ഉറപ്പിന് എത്ര വില നല്‍കിയാലും മതിയാവില്ല.'' - നടിയും ഇന്‍ഫ്‌ലുവന്‍സറുമായ സമീര റെഡ്ഡി പറയുന്നു.
മുതിര്‍ന്നവര്‍ക്കും രണ്ടു വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭകാല പ്രമേഹമുള്ളവര്‍ക്കും ഫ്രീസ്‌റ്റൈല്‍ ലിബ്രെ 2 പ്ലസ് ഉപയോഗിക്കാം. പ്രമേഹ ബാധിതരെ സഹായിക്കാനായി അബോട്ട് വിപ്ലവകരമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നത് തുടരുകയാണ്. 10 വര്‍ഷം മുന്‍പ് ഫ്രീ സ്‌റ്റൈല്‍ ലിബ്രെ അവതരിപ്പിച്ച് തല്‍സമയ ഗ്ലൂക്കോസ് നില നിരീക്ഷണം വഴി പ്രമേഹരോഗീ പരിചരണത്തില്‍ കമ്പനി വിപ്ലവം സൃഷ്ടിച്ചു. ഇന്ന് അറുപതിലധികം രാജ്യങ്ങളിലായി ഏഴു ദശലക്ഷത്തിലധികം ആളുകള്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. ആളുകള്‍ അവരുടെ തത്സമയ ഗ്ലൂക്കോസ് നിലയറിയാന്‍ ഈ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. ആഹാര രീതികള്‍, ശാരീരികാധ്വാനം, ഇന്‍സുലിന്റെ സ്വാധീനം എന്നിവ അവരുടെ ഗ്ലൂക്കോസ് നിലയെ എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കാനും അവരുടെ ആരോഗ്യ നില മെച്ചപ്പെടുത്താനും അവരെ സഹായിക്കുന്നു. ഇന്ന് നാല്‍പതിലധികം രാജ്യങ്ങളില്‍ ലിബ്രെ ഉല്‍പന്നങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ റീഇംബേഴ്‌സ്‌മെന്റുണ്ട്.