തിരുവനന്തപുരം : ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുൽ വിജയനാണ് മരിച്ചത്. ഇയാൾക്ക് 26 വയസ്സായിരുന്നു. (Aazhimala Temple employee electrocuted to death)
ഇന്നലെ രാത്രിയാണ് പ്രഷർ ഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്ന അവസരത്തിൽ ഷോക്കേറ്റത്. രാഹുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.