തൃശൂർ : ഇന്നാണ് വടക്കുംനാഥ ക്ഷേത്രത്തിലെ പ്രശസ്‌തമായ ആനയൂട്ട്. 65ലേറെ ആനകൾ ചടങ്ങിൻ്റെ ഭാഗമാകും. 9 തരം പഴവർഗ്ഗങ്ങൾ, 200 കിലോയോളം അരിയുടെ ചോറ് എന്നിങ്ങനെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. (Aanayoottu at Vadakkumnathan Temple)
ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത് 70,000ലേറെ ആളുകളെയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത് 1985 മുതലാണ്.