പുരസ്കാര നിറവിൽ നിൽക്കുന്ന മോഹന്‍ലാലിനെ അഭിനന്ദിച്ച് എ എ റഹീം എം പി |AA Rahim MP

മലയാളത്തിന്റെ സ്വന്തം മോഹൻലാലെന്ന് എ എ റഹീം
Rahim
Published on

തിരുവനന്തപുരം : ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ച് എ എ റഹീം എം പി. പരമോന്നത സിനിമാ പുരസ്കാരമായ ദാദ സാഹിബ്‌ ഫാൽകെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയായി മലയാളത്തിന്റെ സ്വന്തം മോഹൻലാൽ എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

അതേ സമയം, ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.”ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനന്ദനങ്ങൾ നേരുന്നു.

മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ” – മുഖ്യമന്ത്രി.

Related Stories

No stories found.
Times Kerala
timeskerala.com