Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം CPIM ജില്ലാ സെക്രട്ടറിയുടെ ചുമതല AA റഹീമിന്: അംഗീകാരം നൽകി...

തിരുവനന്തപുരം CPIM ജില്ലാ സെക്രട്ടറിയുടെ ചുമതല AA റഹീമിന്: അംഗീകാരം നൽകി ജില്ലാ കമ്മിറ്റി | AA Rahim

🎙️ Latest Podcast

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എ.എ. റഹീം എംപിക്ക്. നിർദ്ദേശത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. നിലവിലെ സെക്രട്ടറി വി. ജോയി വർക്കല മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നതിനാലാണ് സംഘടനാ ചുമതലകളിൽ മാറ്റം വരുത്തിയത്.(AA Rahim gets the position of Thiruvananthapuram CPIM district secretary)

വർക്കല സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ നേരത്തെ ചില അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറി പദവിയിലിരിക്കുന്നവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന പൊതുവായ നിലപാടാണ് സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്.

എന്നാൽ, വി. ജോയി മാറിനിന്നാൽ വർക്കല സീറ്റ് നിലനിർത്തുക പ്രയാസകരമാകുമെന്ന് ജില്ലാ നേതൃത്വം ശക്തമായി വാദിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന നിർണ്ണായക ദൗത്യമാണ് എ.എ. റഹീമിന് ഇപ്പോൾ നൽകിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.