മലപ്പുറം നഗരമധ്യത്തിലെ ടൂറിസ്റ്റ് ഹോമിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 2.58 ഗ്രാം മാരക ലഹരി | MDMA Arrest

arrest
Published on

മലപ്പുറം: മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം മുറിയിൽ നിന്ന് എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. മലപ്പുറം കെ. പുരം താമരക്കുളം സ്വദേശി ചെറുപുരയ്‌ക്കൽ ഹസ്‌കർ (37) ആണ് പോലീസിൻ്റെ പിടിയിലായത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്.പി. പി. പ്രമോദിൻ്റെ നിർദേശപ്രകാരമാണ് താനൂർ പോലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്.

ഇയാളിൽ നിന്ന് 2.58 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു.അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഹസ്‌കറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com