
ആലപ്പുഴ : അരൂരില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോതാട്ട് ദിനുവിന്റെ ഭാര്യ നീതുവാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്തുവെച്ചാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.