തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചകിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ | Thiruvananthapuram Medical College

യുവതി ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു.
tvm medical college
Published on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചകിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു(Thiruvananthapuram Medical College). ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

യുവതി ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. അപ്പോഴാണ് ആശുപത്രി ഗ്രേഡ്-2 ജീവനക്കാരനായ ദിൽകുമാർ യുവതിയോട് മോശമായി പെരുമാറിയത്. ഇതോടെ യുവതി ഡ്യൂട്ടി നഴ്സിനും ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാറിനും പരാതി നൽകി. പരാതി അന്വേഷിച്ചതിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്‌പെൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com